ങ്ങളുടെ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് എയർ ഇന്ത്യ. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വർഷം ഒരു ബോയിംഗ് 787-8 വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഈ വിമാനങ്ങളിലെ ഇന്ധന സംവിധാനങ്ങൾ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ നിർദ്ദേശം വരുന്നത്.

ലണ്ടൻ ഹീത്രൂവിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ ഇറങ്ങിയ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിനാണ് പൈലറ്റ് തകരാർ റിപ്പോർട്ട് ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിമാനം സാങ്കേതിക പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തു. മുൻകരുതൽ നടപടിയെന്ന നിലയിൽ എയർ ഇന്ത്യയുടെ പക്കലുള്ള എല്ലാ ഡ്രീംലൈനർ വിമാനങ്ങളിലും പരിശോധന നടത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു.