ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റോയ് സി ജെ ജീവനൊടുക്കി. ഇഡി റെയ്ഡിനിടെ സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ ഓഫീസില്‍ വച്ചാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
