തിരുവനന്തപുരം: പൂച്ച പെറ്റുകിടക്കുന്ന ഖജനാവും നിരന്തരമായ പ്ലാൻ സൈസ് കട്ട് ചെയ്യലുംകൊണ്ട് വിശ്വാസ്യത തകർന്ന ഒരു ധനകാര്യ സംവിധാനം നിലനിർത്തുന്ന ഈ സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാരണം പത്തുകൊല്ലം ചെയ്യാതിരുന്ന ചില കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. പത്തുവർഷം പൂർണമായി പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ്.

ഇവർക്ക് നന്നായിട്ട് അറിയാം അധികാരത്തിൽ തിരിച്ചുവരില്ലെന്ന്. 2024-ലാണ് ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. സമയത്ത് ശമ്പള കമ്മിഷൻ വെക്കുകയോ അവർക്ക് പ്രവർത്തിക്കാനുള്ള സമയം കൊടുക്കുകയോ ചെയ്തില്ല. അവസാനം പോകുന്ന പോക്കിൽ ശമ്പള പരിഷ്‌കരണ കമ്മിഷൻ പ്രഖ്യാപിക്കുകയാണ്. ആരാണ് ഇനി കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കേണ്ടത്? അടുത്ത സർക്കാർ. അവരുടെ ചുമതലയാണ് അത്. ഡിഎ കുടിശ്ശിക വലിയ തുകയാണ്. അതും അടുത്ത സർക്കാരിന്റെ തലയിലേക്ക് ബുദ്ധിപൂർവം കെട്ടിവെച്ചിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു. അനാവശ്യമായ രാഷ്ട്രീയം കലർത്തി യഥാർഥത്തിൽ ഈ ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തി. ബജറ്റിനെ രാഷ്ട്രീയ രേഖയാക്കി മാറ്റി തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനമാണിത്. ഇതിന് യാതൊരു വിശ്വാസ്യതയുമില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി ട്രഷറി നിയന്ത്രണം നിലനിൽക്കുകയാണ്. പത്തുലക്ഷം രൂപയിൽ കൂടുതൽ മാറാൻ കഴിയാത്തൊരു ഖജനാവ് വെച്ചുകൊണ്ടാണ് ഈ ഗീർവാണ പ്രസംഗം ധനമന്ത്രി നടത്തിയത് എന്നത് പ്രതിപക്ഷത്തെ അദ്ഭുതപ്പെടുത്തുന്നു. ന്യൂ നോർമൽ എന്നൊരു വാക്ക് ബജറ്റ് പ്രസംഗവേളയിൽ ധനമന്ത്രി പറഞ്ഞു. ശരിയാണ്. ഇപ്പോഴത്തെ ന്യൂ നോർമലായി മാറിയിരിക്കുന്നത് എന്താണ്?. തോന്നിയപോലെ ബജറ്റിൽ പ്രഖ്യാപിക്കുക. അത് നടപ്പാക്കാതിരിക്കുക. പ്ലാൻ സൈസ് കട്ട് ചെയ്യുക. പ്ലാൻ എക്‌സ്‌പെൻഡിച്ചർ കുറയ്ക്കുക. അതാണ് ഇപ്പോൾ കേരളത്തിന്റെ ന്യൂ നോർമൽ. കേരളത്തിലെ ധനകാര്യ വ്യവസ്ഥിതിയുടെ വിശ്വാസ്യത മുഴുവൻ തകർത്തുകൊണ്ടാണ് ഈ അഞ്ചുകൊല്ലം മുൻപോട്ടു പോയത്. പരിതാപകരമായ ഒരു അന്ത്യമാണ് കേരളത്തിലുണ്ടായതെന്ന് വ്യക്തമാണ്, സതീശൻ പറഞ്ഞു. ക്ഷേമപെൻഷൻ ആരംഭിച്ചത് സിപിഎം സർക്കാർ അല്ല. വാർധക്യകാല പെൻഷനും വിധവാപെൻഷനും ആരംഭിക്കുന്നത് ആർ. ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലത്താണെന്നും സതീശൻ പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇവർക്ക് നന്നായിട്ട് അറിയാം അധികാരത്തിൽ തിരിച്ചുവരില്ലെന്ന്. 2024-ലാണ് ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. സമയത്ത് ശമ്പള കമ്മിഷൻ വെക്കുകയോ അവർക്ക് പ്രവർത്തിക്കാനുള്ള സമയം കൊടുക്കുകയോ ചെയ്തില്ല. അവസാനം പോകുന്ന പോക്കിൽ ശമ്പള പരിഷ്‌കരണ കമ്മിഷൻ പ്രഖ്യാപിക്കുകയാണ്. ആരാണ് ഇനി കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കേണ്ടത്? അടുത്ത സർക്കാർ. അവരുടെ ചുമതലയാണ് അത്. ഡിഎ കുടിശ്ശിക വലിയ തുകയാണ്. അതും അടുത്ത സർക്കാരിന്റെ തലയിലേക്ക് ബുദ്ധിപൂർവം കെട്ടിവെച്ചിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.