വിശാഖപട്ടണം : ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഓപ്പണർ സഞ്ജു സാംസണ് പിന്തുണയുമായി ടീം മാനേജ്മെന്റ്. സഞ്ജു ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു മികച്ച ഇന്നിങ്സ് മാത്രം മതിയെന്നും ലോകകപ്പിന് മുന്‍പു താരം താളം കണ്ടെത്തുമെന്നും ബോളിങ് കോച്ച് മോൺ മോര്‍ക്കല്‍ പറഞ്ഞു. വിശാഖപട്ടണത്ത് ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി20ക്കു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു മത്സരങ്ങളിൽനിന്ന് 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയ മുൻനിര ബാറ്റർമാർ ന്യൂസീലൻഡ് ബോളർമാരെ തലങ്ങുംവിലങ്ങും പ്രഹരിക്കുമ്പോൾ സഞ്ജുവിന്റെ ഉയർന്ന് സ്കോർ 10 ആണ്. ‘‘ആത്മവിശ്വാസം നേടുന്നതിനും ഫോം വീണ്ടെടുക്കുന്നതിനും സഞ്ജു ഒരു ഇന്നിങ്സ് മാത്രം മതി. ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം നടത്തേണ്ടത് പ്രധാനമാണ്. അദ്ദേഹം നന്നായി പരിശീലനം നടത്തുന്നു, അദ്ദേഹം വളരെ നന്നായി ബാറ്റു ചെയ്യുന്നു.’’– മോർക്കൽ പറഞ്ഞു
