വയനാട്: സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരൻ്റെ കൈ തല്ലിയൊടിച്ചു. വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്.

വിദ്യാർഥിക്ക് സഹപാഠിയുടെ മർദനം പതിവാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തിൽ കൃത്യമായ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ ബസിലെ സിസിടിവി ദൃശ്യം പുറത്തുവിടാതെ സ്കൂൾ മാനേജ്മെൻ്റും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് കുടുംബത്തിൻ്റെ പരാതി.