ദുബായ് : സ്മാർട്ട് സിറ്റി പദ്ധതികളെ ശക്തിപ്പെടുത്തുന്നതിനു ഡേറ്റ സെന്റർ നിക്ഷേപങ്ങൾ വർധിപ്പിച്ച് യുഎഇ. ഏറ്റവും പുതിയ കണക്കുപ്രകാരം യുഎഇയിലെ ഡേറ്റ സെന്റർ വിപണി മൂല്യം 174 കോടി ഡോളറാണ്.
2030ഓടെ ഇത് 330 കോടി ഡോളർ കവിയുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ മികച്ച സ്മാർട്ട് സിറ്റികളുടെ പട്ടികയിൽ ദുബായ് നാലാമതും അബുദാബി അഞ്ചാമതുമാണ്. 2027ഓടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ എഐ സർക്കാരായി മാറാൻ ലക്ഷ്യമിടുന്ന അബുദാബി 1300 കോടി ദിർഹത്തിന്റെ നിക്ഷേപ പദ്ധതികളാണ് നടപ്പിലാക്കിക്കുന്നത്.
മേഖലയിൽ ഏറ്റവും കൂടുതൽ ഡേറ്റ സെന്ററുകളുള്ളത് യുഎഇയിലാണ്. അബുദാബിയിൽ 33ഉം ദുബായിൽ 22ഉം ഉൾപ്പെടെ രാജ്യത്ത് 57 വലിയ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. നഗരസൗകര്യങ്ങളെ നിയന്ത്രിക്കുന്ന വിവര കേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുന്നത്.
