വെള്ളാപ്പള്ളി നടേശന്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം ഒരാഴ്ചകൊണ്ട് തീര്‍ന്നു. എസ്എന്‍ഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ചേര്‍ന്ന എന്‍എസ്എസ് ഡയറകട്ര്‍ബോര്‍ഡ് യോഗം വിലയിരുത്തി. അതോടെ നായരീഴവസഖ്യശ്രമങ്ങള്‍ നാലാംതവണയും പാളി.
എസ്എന്‍ഡിപി നീക്കത്തില്‍ രാഷ്ട്രീയം മണത്തതോടെയാണ് എന്‍എസ്എസ് അവരെ കുടഞ്ഞെറിഞ്ഞത്. വെള്ളാപ്പള്ളി നേരത്തെ തള്ളിപ്പറഞ്ഞ പത്മഭൂഷന്‍ പുരസ്‌കാരം ഇത്തവണ നല്‍കിയതും എന്‍എസ്എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. എല്ലാരാഷ്ട്രീയകക്ഷികളോടും എന്‍എസ്എസിന് സമദൂരമാണെന്നും അതിനാല്‍ എസ്എന്‍ഡിപി ഐക്യം നടപ്പാവില്ലെന്നുമാണ് വിശദീകരണം. തുഷാറിനെ ഐക്യദൂതനായി അയയ്‌ക്കേണ്ടെന്ന് വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുമുണ്ട്. ഔദ്യോഗികമായി അറിഞ്ഞില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യപ്രതികരണം. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് അടിമുടി പാളിയത്. ഐക്യത്തില്‍ ആശങ്കപൂണ്ട എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ആശ്വാസമായി. പത്മപുരസ്‌കാരത്തെചൊല്ലി സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറയുന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് വെള്ളാപ്പള്ളിക്ക് ഐക്യം പാളിയതിന്റെ ആഘാതം.
