പതിറ്റാണ്ടുകളായി നിരവധി വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം രാജ്യം നടനെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു മമ്മൂട്ടിയെ തേടി പത്മ പുരസ്കാരവും എത്തിയത്. അതിനിടയിൽ ചലച്ചിത്ര പുരസ്കാര വേദിയിൽ നിന്നുള്ള ഒരു സുന്ദര നിമിഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജെസി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയ നടി ശാരദമ്മ മമ്മൂയുടെ മാറോട് ചേർന്ന് നിൽക്കുകയും രാപ്പകൽ സിനിമയിലെ ‘അമ്മ മനസ്..തങ്ക മനസ്..’, എന്ന ഗാനം പാടുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇരുവരുടെയും സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഇതിന് പിന്നാലെ 2024ൽ എംടി വാസുദേവൻ നായർ, മമ്മൂട്ടിയുടെ മാറോട് ചേർന്നതിന്റെ ഫോട്ടോകളും പങ്കിട്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. 91-ാം ജന്മദിന ആഘോഷത്തിനിടെ ആയിരുന്നു എംടി, മമ്മൂട്ടിയുടെ മാറിൽ തല ചായ്ച്ചത്. ഇരട്ടി മധുരം എന്നാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് കൊണ്ട് ആരാധകർ കുറിക്കുന്നത്.
