തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. കേന്ദ്ര നേതൃത്വത്തിൻ്റേതാണ് ഈ നിർദ്ദേശം.നേരത്തെ വട്ടിയൂർക്കാവ് വേണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.

കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശമനുസരിച്ച് കെ. സുരേന്ദ്രൻ നാളെ മുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമാകും. ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലും സുരേന്ദ്രൻ നാളെ പങ്കെടുക്കും. അതേസമയം, കാസർഗോഡ് മണ്ഡലത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അശ്വനി എം.എൽ. സ്ഥാനാർഥിയായേക്കും.