തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര നിയമങ്ങൾ അതേപടി കേരളത്തിലും നടപ്പാക്കില്ലെന്നും സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.