മലപ്പുറം: പുതുതായി നിർമ്മിച്ച ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ടോൾ പിരിവ് ഈ മാസം 30 മുതൽ ആരംഭിക്കും. ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിലാണ് പിരിവ് നടക്കുക. ടോൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.
മൂന്ന് ദിവസത്തിനുള്ളിൽ ടോൾ നിരക്കുകൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയായ കെ.എൻ.ആർ.സി സാങ്കേതിക വിഭാഗം വൈസ് പ്രസിഡന്റ് സി. മുരളീധർ റെഡ്ഡി വ്യക്തമാക്കി. കൂടാതെ, കൂരിയാട്ട് തകർന്ന ഭാഗത്തിന്റെ പുനർനിർമ്മാണം ഫെബ്രുവരി പകുതിയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതീക്ഷിക്കുന്ന ടോൾ നിരക്കുകൾ
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ -130, 190, 4275
ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ് -205, 310, 6910
രണ്ട് ആക്സിലുള്ള വാഹനങ്ങൾ, ബസുകൾ -435, 650, 14,475
മൂന്ന് ആക്സിലുള്ളവ, ട്രക്കുകൾ -475, 710, 15,790
എച്ച്സിഎം, ഇഎംഇ നാലുമുതൽ ആറുവരെ ആക്സിലുള്ളവ -680, 1020, 22,700
ഏഴും അതിനുമുകളിലും ആക്സിലുള്ളവ -830, 1245, 27,635
