തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പുത്തരിക്കണ്ടം മൈതാനത്തെ വേദിയിൽ തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. റോ‍ഡ് ഷോയായാണ് വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേയ്ക്ക് പുറപ്പെട്ടു.

ഒപ്പം സംസ്ഥാനത്തെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി തറക്കല്ലിടും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തെ ബിജെപി വേദിയിലേക്കു മാറുന്ന പ്രധാനമന്ത്രി, ജനപ്രതിനിധികളും പ്രവർത്തകരുമടക്കം കാൽലക്ഷത്തോളം പേരെ അഭിസംബോധന ചെയ്യും.