ജയ്പുർ : ജയിലിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികൾ പരോളിൽ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഹനുമാൻ പ്രസാദ്. ഇരുവർക്കും വിവാഹിതരാകാൻ രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോൾ നൽകി. ഇന്ന് ആൽവാറിലെ ബരോദാമേവിൽ ആയിരുന്നു വിവാഹം.