ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനംഓടിക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ ചെക്കില്‍ പരാജയപ്പെട്ടാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരെ വിളിച്ചു വരുത്തും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സൂപ്പര്‍ ചെക്ക് പരിശോധനയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ തടയാന്‍ സെമിനാര്‍ അല്ല ട്രെയിനിങ് വേണമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
