തൃശ്ശൂരിൽ 64ആമത് കേരള സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമ്മമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേയ്ക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി പറഞ്ഞു കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത് കലയാണ് അവരുടെ മതം മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂറിയുടെ തീരുമാനത്തെ അതേകണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പാണ്ടിമേളം നടന്നു.

250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു