സ്ഥാനാർത്ഥിനിർണ്ണയ ചർച്ചകൾ കരുതലോടെ മുന്നണിനേതാക്കൾസ്ഥാനാർത്ഥി നിർണ്ണയം വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി, എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം കേൾക്കും.

കേരളത്തിലെ സ്ഥാനാർത്ഥിനിർണ്ണയം സംബന്ധിച്ച് എകെ ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി സ്ക്രീനിങ് കമ്മറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച്‌ച നടത്തിയിരുന്നു. വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സ്ക്രീനിങ് സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. അതേസമയം രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതപട്ടിക സംബന്ധിച്ച് കോഴിക്കോട് കോൺഗ്രസിൽ തർക്കം രൂക്ഷമായി. കോഴിക്കോട് പാർട്ടി മൽസരിക്കുന്ന അഞ്ചിൽ നാലു സീറ്റുകളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. സ്ഥാനാർത്ഥി മോഹികളാണ് പ്രചാരണത്തിന് പിന്നിലെന്നും സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് ഡിസിസി അല്ലെന്നും കെ പി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ പ്രതിരകിച്ചു.. നാദാപുരത്ത് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ ബാലുശ്ശേരിയിൽ കെ എസ് യു ജില്ലാ പ്രസിഡൻറ് വി ടി സൂരജ്, കോഴിക്കോട്ട് നോർത്തിൽ കെ പി സ്റ്റി സ്റ്റി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവർ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളായി ഇവരിറങ്ങുമെന്നാണ് പ്രചാരണം. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്തില്ലെങ്കിൽ ഈ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ആവർത്തിക്കുന്നു. ഈ പട്ടികയിൽ പെട്ട ചിലരൊക്കെ മണ്ഡലത്തിൽ സഹായം തേടി ഇറങ്ങി തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. ഇങ്ങനെയൊരു പട്ടിക പ്രചരിക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസിലെ ഒരു വിഭാഗം. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ സീറ്റ് മോഹികളാണെന്നാണ് ആരോപണം. വയനാട് ക്യാമ്പിൽ എ ഐ സി സി നേതൃത്വം സ്ഥാനാർത്ഥിത്വം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ മൂന്ന് ടേം നയം നടപ്പിലാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഫിറോസ് ആവശ്യപ്പെട്ടു. ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നും, മൂന്നണി ബന്ധത്തെ ബാധിക്കാതെ ഇക്കാര്യം ഉന്നയിക്കുമെന്നും ഫിറോസ് പറഞ്ഞു. മൂന്ന് ടോ നയം നിയമസഭതെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡം എന്നും ഫിറോസ് പ്രതികരിച്ചു.