സ്വർണ്ണം ഗ്രാമിന് 100രൂപ ഉയർന്ന് 13,165 രൂപയായി പവന് 800രൂപ വർദ്ധിച്ച് 1,05,320 രൂപയിലെത്തി ജനുവരി അഞ്ചിനുശേഷമാണ് സ്വർണ്ണവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടാകുന്നത് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു ആഗോളവ്യാപാര അനിശ്ചിതത്വങ്ങൾ മറികടക്കാൻ നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെയാണ് സ്വർണവിലയിൽ വൻവദ്ധനവുണ്ടായത് ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധികതീരുവ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് നിക്ഷേപകരിൽ ആശങ്ക സൃഷ്‌ടിച്ചത്. ഇതോടെ രാജ്യാന്തരവിപണിയിൽ സ്വർണവില ഔൺസിന് 4,630 ഡോളർവരെ ഉയർന്ന് പുതിയ റെക്കോർഡിട്ടു. 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക് കിലോയ്ക്ക് ഒന്നരകോടി രൂപയ്ക്ക് അടുത്തെത്തി അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും റെക്കോർഡ് വർദ്ധനവുണ്ടായി ഗ്രാമിന് 307 രൂപയും കിലോഗ്രാമിന് 3,07,000 രൂപയുമായി