തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് രാജ്യത്തിൻ്റെ വടക്കുകിഴക്കൻ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിനിൻ്റെ ഒരുബോഗിക്ക് മുകളിലേക്കാണ് ക്രെയിൻ വീണത് അതിവേഗ റെയിൽപാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുകയായിരുന്നു ഇതിനിടെയാണ് ട്രെയിൻ അതുവഴി വന്നത് അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ അകലെ നഖോൺ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത് ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻതകർന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിച്ചുവെന്നും റിപ്പോർട്ടുണ്ട്.