ബരിമലയിലെ ആടിയ നെയ്യ് അഴിമതിയിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി ജീവനക്കാർക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറിക്കാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമർശിച്ചു. കണക്ക് സൂക്ഷിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്ന് ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് അന്വേഷണത്തിലേക്ക് കടക്കുകയാണ്. ആ ഉത്തരവിലാണ് ഇപ്പോൾ ശബരിമല ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ അതിരൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചത്. ചില ജീവനക്കാർക്ക് അവരുടെ ജോലി ചെയ്യാൻ അല്ല പണം തിരിമറിക്കാണ് താത്പര്യം വ്യക്തിപരമായ നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യം. ഭക്തരെ സേവിക്കൽ അല്ല എന്നും ഹൈക്കോടതി വിമർശിച്ചു കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ബോർഡിന് കോടതി വീണ്ടും മുന്നറിയിപ്പ് നൽകി സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്വെയർ സംവിധാനം ദേവസ്വം ബോർഡ് കണക്ക് സൂക്ഷിക്കാൻ ഒരുക്കണം. ഇക്കാര്യം കോടതി ആവർത്തിച്ച് പറയുന്നുണ്ട്. ഇത് ബോർഡിൻ്റെ ഉത്തരവാദിത്വമാണ് അടിയന്തര ഇടപെടൽ വേണമെന്നും മുന്നറിയിപ്പ് നൽകി ന്യൂസ് ഡെസ്ക്ക്