വിജയ് നായകനായ ജനനായകന്‍ സിനിമയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. സെന്‍സര്‍ബോര്‍ഡ് കുരുക്കിട്ട സിനിമയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശംനല്‍കി. ഹൈക്കോടതി കേസ് പരിഗണിക്കുക ജനുവരി 20നാണ്. രാഷ്ട്രീയലക്ഷ്യങ്ങളോടെ ഒരുക്കിയിട്ടുള്ള വമ്പന്‍സിനിമയ്ക്ക് രാഷ്ട്രീയതാത്പ്പര്യങ്ങളുടെ പേരിലാണ് പ്രദര്‍ശനാനുമതി നല്‍കാതിരിക്കുന്നതെന്ന് ആരോപണമുണ്ട്.