പ്രതികൂല കാലാവസ്ഥയും കെട്ടിടം തകർന്നും ഗാസയിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു ഗാസയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണ്ണമെന്ന് യുഎൻ ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർകൂടി കൊല്ലപ്പെട്ടു

കൊടും ശൈത്യംകാരണം ഒരു കുഞ്ഞ് ഉൾപ്പടെ നാല് പേർ മരിച്ചതായി ഗാസയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ഗാസ സിറ്റിയിൽ കെട്ടിടം തകർന്ന് 15 വയസുള്ള ഒരുപെൺകുട്ടി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ദുർബലമായ കൂടാരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾ വലിയദുരിതത്തിലാണ് അവശ്യമായ മാനുഷികസഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രായേൽ തടഞ്ഞതാണ് പ്രതിസന്ധി സങ്കീർണ്ണമാക്കിയത്. പ്രതികൂലകാലാവന കൂടിയായതോടെ ഗാസയിലെ മാനുഷികദുരന്തം പരിഹരിക്കാൻ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറെസ് പറഞ്ഞു.

ഗാസയ്ക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്രസമൂഹം പരാജയപ്പെടുന്നത് ഏറെ ഖേദകരമാണെന്ന് ഹമാസ് പ്രസ്‌താവനയിൽ പറഞ്ഞു യെല്ലോലൈൻ മറികടന്നുവെന്നാരോപിച്ചാണ് ഇസ്രായേൽ സേന ാപേരെ കൊലപ്പെടുത്തിയത്. അതേസമയം രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ട് ഖലീൽ അൽ ഹയ്യയുടെ നേത്യത്വത്തിലുള്ള ഹമാസ് സംഘം കെയ്‌റോയിൽ എത്തി ഗാസയിൽ രൂപവത്കരിക്കുന്ന ഇടക്കാല ഭരണസമിതിയും ഇസ്രായേൽ സേനയുടെ പിൻമാറ്റവും സംബന്ധിച്ച് മധ്യസ്ഥരാജ്യങ്ങളുമായി സംഘം ചർച്ച ചെയ്യുമെന്ന് ഹമാസ് അറിയിച്ചു. രണ്ടാംഘട്ടം ത്വരിതപ്പെടുത്താൻ എല്ലാ നടപടികളും തുടരുമെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ അറിയിച്ചു.