അന്തരിച്ച മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ സ്മാരകത്തിന് സ്ഥലം അനുവദിച്ച് സംസ്ഥാന സർക്കാർ മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠനഗവേഷണ കേന്ദ്രത്തിനും സ്ഥലം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാറിലാണ് കെ എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്‌ഫർമേഷൻ സ്ഥാപിക്കാനായി സ്ഥലം അനുവദിച്ചത്. ഇതിനായി തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം കൈകൊണ്ടത്. തലശ്ശേരിയിൽ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠനഗവേഷണ കേന്ദ്രത്തിനും സ്ഥലം അനുവദിച്ചിട്ടുണ്ട്. പാട്ടത്തിനാണ് സർക്കാർ ഭൂമി നൽകുന്നത് വാടിക്കകത്ത് 1 139 ഭൂമി പാട്ടത്തിന് നൽകാനാണ് മന്ത്രിസഭാ തീരുമാനം. 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക.
