പ്രൊജക്റ്റ് സിൻഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് ശശിതരൂരിന്റെ പ്രശംസ മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപ്പുണ്ടെന്ന് ഇന്ത്യ ഇപ്പോൾ തെളിയിച്ചിരിക്കുന്നുവെന്ന് ശശി തരൂർ ലേഖനത്തിൽ പറയുന്നു. 2013ൽ 128ജില്ലകളിലായി വ്യാപിച്ചുകിടന്ന റെഡ് കോറിഡോർ കഴിഞ്ഞവർഷത്തോടെ വെറും 11 ജില്ലകളിലേയ്ക്ക് ചുരുങ്ങി ഇത് ഇന്ത്യൻ ഭരണകൂടം നേടിയ നിർണ്ണായക വിജയത്തെ സൂചിപ്പിക്കുന്നു. 1960കളിൽ പശ്ചിമബംഗാളിലെ നക്‌സൽബാരി ഗ്രാമത്തിൽ ഉത്ഭവിച്ച നസൈലൈറ്റ് കലാപം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണ്ണമായും ഇല്ലാതാകൂമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിന് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ് മോഡി സർക്കാരിൻ്റേത് സൂരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണ് യുപിഎ സർക്കാരിന്റെ ആശയം മോഡി നടപ്പാക്കി സർക്കാരിൻ്റെ ഇരുമ്പ്‌മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്‌പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചു ഇത് തുടരണം സുരക്ഷാ രംഗത്ത് പൊലീസിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ വലിയനിക്ഷേപം നടത്തി ആധുനിക ആയുധങ്ങൾ, മികച്ച ആശയവിനിമയ ഉപാധികൾ, വനയുദ്ധത്തിനും കലാപങ്ങളെ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനം എന്നിവ നൽകിയെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു