വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് തേർഡ് എസി ടിക്കറ്റിന് 900രൂപ മുതലാണ് നിരക്ക് സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മാത്രമേ വന്ദേഭാരത് സ്ക്രീപ്പർ ട്രെയിനുകളിൽ യാത്രചെയ്യാൻ കഴിയൂ.
വന്ദേഭാരത് സ്ലീപ്പർ എക്‌സ്പ്രസിൽ 400കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് സെക്കൻഡ് എസിക്ക് 1,240രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയുമാണ് ടിക്കറ്റ് നിരക്ക് 800കിലോമീറ്റർവരെയുള്ള യാത്രകൾക്ക് തേർഡ് എസിക്ക് 1,920, സെക്കൻ്റ് എസിക്ക് 2,480, ഫസ്റ്റ് എസിക്ക് 3,040 എന്നിങ്ങനെയാണ് നിരക്കുകൾ. 1,600കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് തേർഡ് എസി 3,840, സെക്കൻ്റ് എസി 4,960, ഫസ്റ്റ് എസി 6,080 എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് നിരക്കുകൾ ക്രമാനുഗതമായി വ്യത്യാസപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മാത്രമേ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്രചെയ്യാൻ കഴിയൂ ആർഎസി, വെയിറ്റിംഗ്ലിസ്റ്റ് ചെയ്‌ത ടിക്കറ്റുകൾ അല്ലെങ്കിൽ ഭാഗികമായി സ്ഥിരീകരിച്ചടിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ല. സ്ത്രീകൾ, വികലാംഗർ, മുതിർന്നപൗരന്മാർ, ഡ്യൂട്ടിപാസ് ഉടമകൾ എന്നിവർക്കുള്ള ക്വാട്ട നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബാധകമാകുമെന്ന് റെയിൽവേ ബോർഡ് രാജ്യത്തുടനീളമുള്ള സോണൽ ഉദ്യോഗസ്ഥരെ അറിയിച്ചു. എല്ലാ ടിക്കറ്റുകളും മാൺലൈനായി തന്നെ വാങ്ങണം. അതേസമയം 60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീ യാത്രക്കാർക്കും ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉറപ്പാക്കും. ഉയർന്ന വേഗത, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ, മെച്ചപ്പെട്ട സൂരക്ഷാസവിശേഷതകൾ എന്നീ സൗകര്യങ്ങൾ യാത്രക്കാർക്ക് പ്രദാനം ചെയ്‌തുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർട്രാക്കിലേക്ക് ഇറങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനിൽ 16 കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാനാകും മണിക്കൂറിൽ 180 കിലോമീറ്ററാണ് വേഗത. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, എസി 3 ടയർ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.
