വെനസ്വേലയ്ക്കെതിരായ അധിനിവേശനടപടി വിമർശനമുനയിൽ നിൽക്കുന്നതിനിടെ ക്യൂബയ്ക്കെതിരെയും കടുത്തഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയിൽനിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ് യുഎസും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രംപിൻന്റെ പുതിയഭീഷണി.
വെനസ്വേലയിൽനിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി ക്യൂബ എത്രയും വേഗം യുഎസുമായി കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തി ക്യൂബ ഒരുപരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരുരാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു
വെനസ്വേലയുടെ അടുത്തസഖ്യകക്ഷിയായ ക്യൂബ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൈന്യത്തെയും പൊലീസിനെയും അവിടേയ്ക്ക് അയയ്ക്കാറുണ്ട്. വെനസ്വേലയിൽ ഈ മാസം മൂന്നിന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി
