ബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ എടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. എസ് ഐ ടി യുടെ തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക.

ഉണ്ണികൃഷ്ണൻ പോറ്റിയും കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുവാനും തന്ത്രിയെ കസ്റ്റഡിയിൽ ലഭിക്കണം എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. അതിനിടെ കണ്ഠരര് രാജിവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും. എന്നാൽ ശബരിമല തന്ത്രിക്ക് ജാമ്യം അനുവദിക്കുന്നതിന് അന്വേഷണസംഘം ശക്തമായി എതിർക്കുന്നുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചു കഴിഞ്ഞാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സ്വാധീനിക്കുവാനും തെളിവുകൾ നശിപ്പിക്കുവാനും ഇടയുണ്ട് എന്നാണ് എസ് ഐ ടി പറയുന്നത്.

ശബരിമല സ്വർണ്ണ തട്ടിപ്പിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാരലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിയെ ജാമ്യത്തിൽ വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക എന്നും റിമാൻഡ് റിപ്പോർട്ടിൽ എസ് ഐ ടി പരാമർശിക്കുന്നു. അതോടൊപ്പം ദേവസ്വം ബോർഡിലെ ഉന്നതരിലേക്കും അന്വേഷണം വ്യാപിപിക്കും. അതേസമയം ജയിലിൽ എത്തിച്ചതിന് പിന്നാലെ തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നെ കുടുക്കിയതാണ് എന്നും കേസിൽ താൻ നിരപരാധിയാണെന്ന് മായിരുന്നു തന്ത്രി പ്രതികരിച്ചത്.സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.