കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് യോഗക്ഷേമസഭ. തന്ത്രി ചെയ്‌ത തെറ്റ് എന്തെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പ്രത്യേക അന്വേഷണ സംഘത്തിനുണ്ടെന്ന് യോഗക്ഷേമസഭ.
ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് യോഗക്ഷേമസഭയുടെ പ്രതികരണം. ഭക്തിയോടെ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ എസ്‌ഐടി തയ്യാറാകണമെന്ന് യോഗക്ഷേമസഭ ദക്ഷിണമേഖലാ പ്രസിഡന്റ് അഡ്വ. ശംഭുനമ്പൂതിരി ആവശ്യപ്പെട്ടു.
