ശബരിമല ∙ മകരവിളക്കിനു പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്ക്ക് 13നും 14 നും നിയന്ത്രണം. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി തീർഥാടകർ വരുന്ന പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എരുമേലിയിൽ 13 ന് വൈകിട്ട് 6 വരെയും അഴുതക്കടവിൽ 14 ന് രാവിലെ 8വരെയും മുക്കുഴിയിൽ രാവിലെ 10 വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു. അതിനു ശേഷം വനം വകുപ്പ് കാനന പാത അടയ്ക്കും.