ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്തുകയും പുതിയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ ‘വളരെ കഠിനമായ’ യുഎസ് ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇടപെടാനുള്ള എല്ലാ സാദ്ധ്യതകളും വർധിച്ച് വരുകയാണ് . സാമ്പത്തിക പ്രതിസന്ധിയും കുതിച്ചുയരുന്ന വിലക്കയറ്റവും മൂലം ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തമാവുമാകയാണ്.ഈ സാഹചര്യത്തിൽ അമേരിക്ക കൂടി കളത്തിൽ ഇറങ്ങിയാൽ ഖമേനിയുടെ കാര്യത്തിൽ തീരുമാനമാകും. . സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രതിഷേധക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഷിംഗ്ടൺ നിശബ്ദത പാലിക്കില്ലെന്നും ട്രംപ്‌ അറിയിച്ചു.

അമേരിക്കയുടെ ഭീഷണികളെ ഇറാനും ശക്തമായ രീതിയിൽ വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ വിദേശരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾക്ക് മേലെയുള്ള ഇടപെടൽ ആണെന്ന് ഇറാൻ സൂചിപ്പിച്ചു. വാഷിംഗ്ടൺ ദീർഘകാല സമ്മർദ്ദ നയം പിന്തുടരുകയാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്‌ലവി നിലവിലെ സർക്കാരിനെതിരെ ബഹുജന പ്രകടനത്തിനായി ആഹ്വാനം ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി ഇറാന്റെ തലസ്ഥാനത്ത് കൂടുതൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകാതിരിക്കാൻ ആയി ഇറാൻ ഇറാനിലെ ഇന്റർനെറ്റ് ആക്‌സസും ടെലിഫോൺ ലൈനുകളും വിച്ഛേദിച്ചു.

ഇറാനിലെ ആഭ്യന്തര സുരക്ഷാ സാഹചര്യം വഷളായതോടെ രാജ്യത്തെ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ ഭരണകൂടം വിച്ഛേദിച്ചു. ഇതിനിടെയാണ് അയൽരാജ്യമായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് അമേരിക്ക തങ്ങളുടെ കൂറ്റൻ ബോയിംഗ് KC-135R സ്ട്രാറ്റോടാങ്കറുകളെത്തിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ വരുന്നു.