സിനിമയിൽ സ്ത്രീകളെ ഒബ്ജറ്റിഫൈ ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ചിരുന്ന പാർവതി ഇതിനെക്കുറിച്ച് എന്താണ്…
ഗീതു മോഹനദാസ് സംവിധാനം ചെയ്ത ടോക്സിക് സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തെലുങ്ക് സിനിമകളിൽ ഇത്തരത്തിലുള്ള സീനുകളിൽ വലിയ അതിശയോക്തി ഒന്നുമില്ലെങ്കിലും പിന്നിലെ സംവിധായക ഗീതു മോഹൻദാസ് ആയതാണ് ആരാധകരുടെ ഇപ്പോഴത്തെ വേവലാതിക്ക് കാരണം. സ്ത്രീത്വത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഗീതു മോഹൻദാസ് ഇങ്ങനെയൊക്കെ ചെയ്യുമോ എന്നാണ് ആളുകൾ ചോദിക്കുന്നത്.
അതിനിടെ നടി പാർവതി തിരുവോത്ത് ഇതിനോടകം തന്നെ ഗീതു മോഹൻദാസിനോടുള്ള തന്റെ ആശയപരമായ അഭിപ്രായവ്യത്യാസത്തിന്റെ പ്രതിഷേധം പലവിധത്തിൽ പ്രകടിപ്പിച്ചു എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ടോക്സിക് സിനിമയുടെ ടീസർ എത്തിയപ്പോൾ തന്നെ ഗീതു മോഹൻദാസിനെ പാർവതി തിരുവോത്ത് അൺഫോളോ ചെയ്തത് ശ്രദ്ധേയമായിരുന്നു. പിന്നീട് എപ്പോഴോ ഗീതു പാർവതിയെ പിന്തുടരുന്നതും അവസാനിപ്പിച്ചു. ഇപ്പോൾ ടീസർ എത്തിയിട്ടും പാർവതി തിരുവോത്ത് വിഷയത്തിൽ മൗനം പാലിക്കുന്നതും ശ്രദ്ധേയമാവുകയാണ്.
സിനിമയിൽ സ്ത്രീകളെ ഒബ്ജറ്റിഫൈ ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ചിരുന്ന പാർവതി ഇതിനെക്കുറിച്ച് എന്താണ് പ്രതികരിക്കാത്തത് എന്നാണ് ആരാധകരുടെ ചോദ്യം. അതിനിടെ ഡബ്ല്യുസിസിക്കും ഗീതു മോഹൻദാസിനും എതിരെ ശക്തമായ വിമർശനവുമായി എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇരട്ടത്താപ്പിന്റെ രാജ്ഞിമാരാണ് സംഘടനയിൽ ഉള്ളത് എന്നും അവരെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഇപ്പോഴൊന്നും തീരില്ലെന്നും ആണ് വിജയ് ബാബു കുറിച്ചത്. ഇന്ന് അവർക്കാണ് പ്രിവിലേജ് ഉള്ളത് അതുകൊണ്ടുതന്നെയാണ് മിണ്ടാതെ മാറി നിൽക്കുന്നതെന്നും വിജയ് പറഞ്ഞു.
പുരുഷനെയോ അല്ലെങ്കിൽ പുരുഷന്മാരെയും ആക്രമിക്കാൻ നേരം മാത്രമാണ് അവർ കൂട്ടായ്മ കാണിക്കുന്നതെന്ന് പിന്നീട് സ്വന്തം വഴിക്ക് പിരിഞ്ഞു പോകുന്നവരാണ് ഇക്കൂട്ടർ എന്നും വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു.
