നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അനുകൂല വിധി എത്തുന്നത്. സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാതിരുന്നതോടെ റിലീസ് നീളുകയായിരുന്നു.
ചെന്നൈ: നാടകീയ സംഭവങ്ങൾക്കൊടുവിൽ വിജയ് ചിത്രത്തിന് റിലീസ് ചെയ്യാൻ അനുമതി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. U/A ,സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പൊങ്കൽ റിലീസായി എത്തേണ്ടുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാതിരുന്നതോടെ റിലീസ് നീളുകയായിരുന്നു. കേസിലെ വിധിക്കെതിരെ സെൻസർ ബോർഡ് അപ്പീലിന് പോവുമെന്നാണ് വിവരം. ഇതിനായി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കുമെന്നാണ് വിവരം.
