ടെഹ്റാൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹങ്കാരിയാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ട്രംപ് വൈകാതെ പുറത്താക്കപ്പെടുമെന്ന് അവകാശപ്പെട്ട ഖമനയി സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്നും ആയത്തുല്ല അലി ഖമനയി ആരോപിച്ചു.
പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിനെതിരെ ട്രംപ് ഇറാൻ സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇറാനോട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്, ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നതിനേക്കാൾ ശക്തമായിത്തന്നെ. അവർ പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണെങ്കിൽ അവർക്ക് വലിയ വില നൽകേണ്ടി വരും’ – എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഖമനയി എവിടെയെങ്കിലും പോകാൻ നോക്കുകയാണെന്നും ഇറാനിലെ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

പ്രതിഷേധക്കാർക്ക് പിന്തുണയുമായി കടകളും സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 42 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച് 2,270-ലധികം പേർ തടങ്കലിലാണ്. ഡിസംബർ 28ന് ടെഹ്‌റാൻ ബസാർ അടച്ചുപൂട്ടിക്കൊണ്ട് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഇറാന്റെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചിട്ടുണ്ട്.