കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. നിറയെ കുട്ടികളുമായി വന്ന ബസ് സ്‌ഫോടക വസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനാണ് പൊട്ടിത്തെറി ഉണ്ടായത്. പുറമേരി ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. സ്‌ഫോടനത്തിന്റെ തീവ്രതയും സ്‌ഫോടക വസ്തു ഏതാണെന്ന് കണ്ടെത്താനായി ഫോറൻസിക് വിദഗ്‌ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ബസിന്റെ ടയറിന് സാരമായ കേടുപാടുകളും സംഭവിച്ചു.
