ശബരിമല∙ ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്തു തിരക്കു വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (വ്യാഴം) രാവിലെ 6 വരെയുള്ള കണക്ക് അനുസരിച്ച് 21,978 തീർഥാടകർ ദർശനം നടത്തി. ഇതിൽ സ്പോട് ബുക്കിങ്ങിലൂടെ എത്തിയ 2122 പേരും ഉൾപ്പെടുന്നു.
ശബരിമലയിലേക്ക് തീർഥാടക പ്രവാഹം; പമ്പയിൽ തീർഥാടകരെ തടഞ്ഞുനിർത്തി, പതിനെട്ടാംപടി കയറാനുള്ള നിര അപ്പാച്ചിമേട് ഇറക്കംവരെ
അതേസമയം മകരവിളക്കിനു ദിവസങ്ങൾ മാത്രം ശേഷിക്കേ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. മകരവിളക്കുദിനമായ 14നു 35,000 പേർക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 13നു വെർച്വൽ ക്യൂ വഴിയുള്ള 35,000 പേർ ഉൾപ്പെടെ 40000 തീർഥാടകരെയും പ്രവേശിപ്പിക്കും.
