ഒരാൾ വിളിച്ച് ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎയാകും, അത് സ്വാമിക്ക് ദോഷമുണ്ടാക്കുമെന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ഉണ്ണി മുകുന്ദൻ. കരിയറിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അത് തുടരാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഉണ്ണി മുകുന്ദൻ തന്നോട് ഇപ്പോഴും ശത്രുത കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും തനിക്ക് ശത്രുതയില്ലെന്നും സുനിൽ പരമേശ്വരൻ വ്യക്തമാക്കി. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഉണ്ണി മുകുന്ദനെ കുറിച്ച് താൻ മുൻപ് ഒരുപാട് പ്രോഗ്രാമുകൾ ചെയ്‌തിട്ടുണ്ട്, ഇതിന് തനിക്കെതിരെ വിമർശനം ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദനെ കുറിച്ച് താൻ മോശം പറഞ്ഞില്ലെന്നും അദ്ദേഹം കാരണം തന്റെ ജീവിതത്തിൽ വന്നുചേർന്ന ഒരു വലിയ മനോവിഷമത്തെ കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മാനസാന്തരത്തിന് വിധേയനായി മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ പ്രസരിക്കാൻ കഴിയുമെന്നും സുന്ദരമുള്ള മുഖമുണ്ടായിട്ട് കാര്യമില്ലന്നും മനസ് കൂടെ വേണമെന്നും സുനിൽ പരമേശ്വരൻ പറയുന്നു.
മനസിന്റെ വലുപ്പമാണ് പ്രധാനമെന്നും ശത്രുത സൂക്ഷിക്കുന്നത് നല്ലതല്ലെന്നും സുനിൽ പരമേശ്വരൻ പറയുന്നു. സിനിമയിൽ ഏകദേശം മോശമായ അവസ്ഥയിൽ നിൽക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെ തന്നെ ഒരാൾ വിളിച്ച് ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎയാകും, അത് സ്വാമിക്ക് ദോഷമുണ്ടാക്കുമെന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. തനിക്കെന്ത് ദോഷമുണ്ടാകാനാണ്. തന്നോട് ഉണ്ണി മുകുന്ദൻ കാണിച്ച ദ്രോഹം താൻ തുറന്ന് പറഞ്ഞു. ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയായാലും തനിക്ക് പ്രശ്നമില്ലെന്നും സുനിൽ പരമേശ്വരൻ വ്യക്തമാക്കി.
