കരിപ്പൂർ: കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം തുടർച്ചയായി റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ 180 യാത്രക്കാർ കുടുങ്ങി. കരിപ്പൂരിൽ ദുബായ് വിമാനം തുടർച്ചയായി റദ്ദാക്കുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാർ.

തിങ്കളാഴ്ച രാത്രി 11.50 ന് ദുബൈയിലേക്ക് പോവേണ്ട സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. യാത്രക്കാർ ബഹളം വെച്ചതോടെ വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.

രാവിലെ 10.30 ന് പുറപ്പെടുമെന്ന് അറിയിച്ച പ്രകാരം യാത്രക്കാർ ചെക്കിൻ ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം സാങ്കേതിക തകരാറാണെന്നു പറഞ്ഞ് വിമാനം റദ്ദാക്കുകയായിരുന്നു.