തിരുവനന്തപുരം ∙ മംഗലപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി. ബസ് യാത്രക്കാർക്ക് പരുക്കില്ല. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പോത്തൻകോട് ഭാഗത്തേക്കു പോകുകയായിരുന്ന ബസിൽ ക്രെയിൻ ഇടിക്കുകയായിരുന്നു.
ACCIDENT, BREAKING NEWS, BREAKING NEWS, KERALA NEWS, LATEST NEWS, TOP NEWS, VIRAL NEWS
തിരുവനന്തപുരത്ത് ക്രെയിൻ കെഎസ്ആർടിസി ബസിൽ ഇടിച്ചു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ
