കൊച്ചി: എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. 66 ഗ്രാം ഹെറോയിന്‍ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ പങ്ക് കണ്ടെത്തിയത്. സുബീറിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
സെപ്റ്റംബറില്‍ കുന്നത്തുനാട് എക്‌സൈസും എന്‍സിബിയും ചേര്‍ന്ന് നിരവധിയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. പെരുമ്പാവൂരിലെ ഭായ് കോളനിയിലുളള സുബീറിന്റെ ബന്ധുവീട്ടില്‍ നിന്ന് ഹെറോയിന്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി. ഇതോടെയാണ് സുബീര്‍ സസ്‌പെന്‍ഷനിലായത്.
