ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, കെ പി ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തു വിടാൻ തീരുമാനമെടുത്ത ദേവസ്വം ബോർഡിലെ അംഗമാണ് ശങ്കരദാസ്.

ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നാണ് ഹര്‍ജിയിൽ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.

ശബരിമല സ്വർണ്ണകൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ കൊള്ളയിൽ ഉത്തരവാദിത്വം ഉണ്ട് എന്നായിരുന്നു കോടതി നിരീക്ഷണം. വലിയ ക്രമക്കേടാണ് നടന്നത് എന്നും പ്രായത്തിൻ്റെയും ആരോഗ്യത്തിൻ്റെയും കാര്യത്തിൽ മാത്രമാണ് അനുകമ്പ എന്നും സുപ്രീം കോടതി വ്യക്തമാക്കി.