ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല. തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണ. കോൺഗ്രസ് നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് തീരുമാനം ആയത്. അതേപോലെ, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഉടൻ തുടങ്ങാനാണ് നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന മികവു വിലയിരുത്തി പുനസംഘടന നടത്താമെന്നാണ് കോർ കമ്മിറ്റി – രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൻറെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ പുനഃസംഘടന വേണ്ടെന്ന ധാരണയിൽ എത്തിയത്. പരിമിതികൾക്കിടയിലും മികച്ച വിജയം സമ്മാനിച്ച ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഡിസിസി അധ്യക്ഷന്മാരുടെ മാറ്റം ഉണ്ടാകില്ല. പുതിയ കെപിസിസി സെക്രട്ടറിമാരുടെ നിയമനവും തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകും.
