രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യ ചെയ്തു. സൈക്യാട്രി വിഭാഗത്തിലെ ശുചിമുറിയിലാണ് രോഗി ആത്മഹത്യ ചെയ്തത്. ആര്‍പ്പുക്കര തൊണ്ണകുഴി സ്വദേശി ഷെബീര്‍ (34) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തെ ടവറില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇവിടെ നിന്നും അനുനയിപ്പിച്ചു കൊണ്ടുവന്നാണ് സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.