ക്രിസ്മസിന് ഒരു കിലോ കോഴി ഇറച്ചിയുടെ വില 165 രൂപയായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർധന. ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു.ക്രിസ്മസ്, പുതുവസ്തര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്.
കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ ഉടമകൾ. വില കൂട്ടിയാൽ ആളുകൾ വരാതെയാകുമെന്ന ആശങ്കയാണ് തട്ടുകട നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് ഉള്ളത്. അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്നതിനാൽ ലാഭത്തിൽ വിട്ടുവീഴ്ച്ച ചെയ്യാം എന്നതാണ് പലരുടെയും കണക്കുകൂട്ടൽ.
