തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ തീയും പുകയും ഉയര്‍ന്ന് പരിഭ്രാന്തി പരത്തിയപ്പോള്‍ രക്ഷകനായി ബാങ്ക് മാനേജരും.. പുതുവല്‍സരദിനത്തില്‍ ഉച്ചയ്ക്ക് വൈറ്റിലയില്‍നിന്ന് പിറവത്തേക്ക് പോയിരുന്ന ബസ്സിലാണ് എസ്എന്‍ ജംഗ്ഷനിലെ സിഗ്നലില്‍വച്ച് തീ ഉയര്‍ന്നത്. എഞ്ചിന്‍ ഭാഗത്തുനിന്ന്് തീയും പുകയും വന്നതോടെ ഡ്രൈവര്‍ സിംസണ്‍ ആന്റണി വണ്ടിനിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ഇതിനിടെ ബസ്സിനുപുറകേ ബൈക്കില്‍ വന്നിരുന്ന കര്‍ണ്ണാടകബാങ്ക് പാലാരിവട്ടംബ്രാഞ്ച് മാനേജര്‍ പ്രദീപും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ചേര്‍ന്നു. ബസ്സിലുണ്ടായിരുന്ന അഗ്നിരക്ഷാസംവിധാനം ഉപയോഗിച്ചാണ് തീയണച്ചത്. പുറകേവന്നിരുന്ന രണ്ട്ബസ്സുകളിലെ ഫയര്‍എക്‌സിംഗ്യൂഷറുകളും ഉപയോഗിച്ചു. ഫയര്‍ എഞ്ചിനുകളും എത്തിയതോടെ തീ പൂര്‍ണ്ണമായും അണച്ചു. പിറവം ഡിപ്പോയിലെ ഡ്രൈവറായ സിംസണ്‍ നേരത്തെ എല്‍പിജി ലോറികളില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഫയര്‍എക്‌സിംഗ്യൂഷറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിശീലനം നേടിയിരുന്നു.
ACCIDENT, BREAKING NEWS, KERALA NEWS, LATEST NEWS, TOP NEWS, VIRAL NEWS
ബസ്സില്‍ രക്ഷകനായി ബാങ്ക് മാനേജര്‍.
