കോളിളക്കം സൃഷ്ടിച്ച ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. 2012 ജൂലായ് 12നാണ് എബിവിപി പ്രവര്‍ത്തകനായ വിശാല്‍ കൊല്ലപ്പെട്ടത്. എല്ലാപ്രതികളും കാമ്പസ്ഫ്രണ്ട്് പ്രവര്‍ത്തകരാണ്. മാവേലിക്കര അഡീ.സെഷന്‍സ്‌കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. വിധി നിരാശാജനകമെന്ന് പ്രതികരിച്ച പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.