ബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്റില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം മുന്‍പ്രസിഡണ്ട് എ.പത്മകുമാറിന്റേതാണ് പ്രതികരണം. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14ദിവസത്തേയ്ക്ക്കൂടി നീട്ടിയപ്പോഴായിരുന്നു പ്രതികരണം. ദൈവതുല്യന്‍ ആരെന്ന ചോദ്യത്തിന് ശവംതീനികളല്ലെന്നായിരുന്നു മറുപടി. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യവും ഉത്തരവും. എല്ലാം അയ്യപ്പന്‍ നോക്കിക്കൊള്ളുമെന്നും പത്മകുമാര്‍ കോടതിയിലെത്തിയപ്പോള്‍ പറഞ്ഞു.