തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാ‌റിനെ റിമാൻഡ് ചെയ്‌തു. ടുത്ത മാസം 12 വരെയാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിജയകുമാ‌റിനെ റിമാൻഡ് ചെയ്തത്.

ഇന്ന് ഉച്ചയ്‌ക്കാണ് വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഓഫീസിലെത്തി കീഴടങ്ങിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദേശിച്ചുവെന്നാണ് വിജയകുമാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടാതെ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് റിമാൻഡ് റിപ്പോ‌ർട്ടില്‍ പറയുന്നത്. അതേസമയം, വിജയകുമാ‌ർ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 31ന് പരിഗണിക്കും.