നിർണ്ണായകപ്രഖ്യാപനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ നിയമസഭാ തെരഞ്ഞെടുപ്പിൽ തലമുറമാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 50ശതമാനം സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
യുവാക്കളും പ്രമുഖരുമായ നിരവധിനേതാക്കൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു അൻപതുശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ സ്ഥാനാർഥികളിൽ തലമുറമാറ്റമുണ്ടാകും വലിയ മാറ്റങ്ങൾ ആവശ്യം വരുന്നില്ലാത്തതിനാൽ ഇത് സുഗമമായ പ്രക്രിയ ആയിരിക്കും സിപിഎമ്മിൽനിന്ന് വ്യത്യസ്‌തമായി. കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്ന് സതീശൻ പറഞ്ഞു. അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾകൊണ്ട് കേരളത്തിലെ പല നിയമസഭാസീറ്റുകളും മുൻപ് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദ്ദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേയ്ക്ക് ഇത്തവണ പോകില്ലെന്നും സതീശൻ വ്യക്തമാക്കി
