#Image created by ChatGPT ( AI )
ലക്നൗ: ഉത്തർപ്രദേശില്‍ വൈക്കോല്‍ കയറ്റി വന്ന ചരക്ക് ലോറി ജീപ്പിനുമുകളിലേക്ക് മറിഞ്ഞ് അപകടം. റാംപൂർ പഹാഡി ഗേറ്റിലെ നൈനിറ്റാള്‍ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന സബ് ഡിവിഷണല്‍ ഓഫീസർ മരിച്ചു.
പിറകില്‍ നിന്നും ലോറി വരുന്നത് ശ്രദ്ധിക്കാതെ ജീപ്പ് റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം ഉണ്ടായത്. ജീപ്പില്‍ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ ശ്രമിച്ചെങ്കിലും ലോറിയുടെ മുൻ ടയർ ഡിവൈഡറിലിടിച്ച് മറുവശത്തേക്ക് ചരിയുകയായിരുന്നു. ലോറിയും ചരക്കും ഉള്‍പ്പടെ ജീപ്പിന് മുകളിലേക്ക് വീണു.
ലോറിക്കടിയില്‍പ്പെട്ട് അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു.
അമിതമായി ചരക്ക് കയറ്റിയതിനാലാണ് ലോറി നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും അപകടത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ജെസിബി എത്തി ലോറി നീക്കി സബ് ഡിവിഷണല്‍ ഓഫീസറെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
