സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന ആവേശപോരിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ആസ്റ്റൺ വില്ലയോടാണ് നീലപ്പടക്ക് അടിതെറ്റിയത്. ഒരു ഗോളിന് പിന്നിൽ പോയ വില്ല രണ്ടുഗോളുകൾ തിരിച്ചടിച്ചാണ് ഗംഭീരവിജയം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തവകാശത്തിലും പാസ്സിങ്ങിലും ഗോളുകളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആതിഥേയർക്കായിരുന്നു ആധിപത്യം. ഒടുവിൽ 37-ാം മിനിറ്റിൽ അതിനുള്ള ഫലവും ലഭിച്ചു. ജാവോ പെഡ്രോയിലൂടെ ലീഡെടുത്തു. റീസ് ജയിംസിന്റ് കൃത്യമായ പാസാണ് ഗോളിന് വഴിയൊരുക്കിയത്. ചെൽസിയുടെ മുന്നേറ്റത്തിൽ വില്ലയുടെ പ്രതിരോധം പലപ്പോഴും പതറി ആദ്യപകുതിയിൽ മാത്രം ഒമ്പതു ഷോട്ടുകളാണ് നീലപ്പടയുടെ കണക്കിലുള്ളത്. എന്നാൽ രണ്ടാം പകുതിയിൽ എമരി നടത്തിയ തന്ത്രപരമായ മാറ്റങ്ങൾ വില്ലയെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. 5800 മിനിറ്റിലാണ് പകരക്കാരുടെ ബെഞ്ചിൽനിന്ന് വാറ്റ്കിൻസ് കളത്തിലെത്തുന്നത്. മിനിറ്റുകൾക്കുള്ളിൽ വാറ്റ്കിൻസ് ടീമിനെ ഒപ്പമെത്തിച്ചു മോർഗൻ റോജേഴ്‌സാണ് അസിസ്റ്റ് നൽകിയത് ആത്മവിശ്വാസം വീണ്ടെടുത്ത വില്ല പിന്നാലെ ആക്രമണവും കടുപ്പിച്ചു. 84-ാം മിനിറ്റിൽ വാറ്റ്കിൻസ് വീണ്ടും വലകുലുക്കി യൂറി ടൈലമൻസ് എടുത്ത കോർണറിൽനിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം ടീമിൻറെ വിജയഗോൾ നേടിയത്.

പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിക്കാൻ മാഞ്ചസ്റ്റർസിറ്റിയും വിജയക്കുതിപ്പ് തുടർന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളും 48-ാം മിനിറ്റിൽ സിറ്റിക്കായി ടിജാനി ടെയ്ൻഡേഴ്‌സ് അക്കൗണ്ട് തുറന്നു. ആറ് മിനിറ്റിനകം മെരി ഹച്ചിൻസണിലൂടെ നോട്ടിങ്ഹാമിൻ്റെ തിരിച്ചടി. 80-ാം മിനിറ്റിൽ റയാൻ ചെർകി വിജയഗോൾ

സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ ബൈറ്റണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത് മത്സരത്തിൻ്റെ 14ആം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡിലൂടെ ആഴ് സണലാണ് ആദ്യം ലീഡെടുത്തത്. 62ആം മിനിറ്റിൽ ജോർജിനിയോ റട്ടറിൻ്റെ സെൽഫ് ഗോളിലൂടെ ലീഡ് ഇരട്ടിയായി 64ആം മിനിറ്റിൽ ഡീഗോ ഗോമസാണ് ബൈറ്റണിൻറെ ആശ്വാസഗോൾ നേടിയത്.