കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള
ടാറ്റാ നഗര്‍ – എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) മരിച്ചതായാണ് വിവരം.
കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. അനകപ്പള്ളി ജില്ലയിലെ എലമഞ്ചിലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടിച്ചത്. പാന്‍ട്രി കാറിനോട് ചേര്‍ന്നുള്ള ബി 1, എം 2 എസി കോച്ചുകളില്‍ തീ പടര്‍ന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാരെ ഒഴിപ്പിക്കാനായി.
